മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിലവിലെ ഭരണഘടനാപരമായ നിയന്ത്രണം മതിയെന്ന് സുപ്രീം കോടതി . അധിക നിയന്ത്രണം വേണ്ടെന്നും
കോടതി ഉത്തരവിട്ടു. ഭൂരിപക്ഷ വിധിക്കൊപ്പം ജസ്റ്റിസ് ബി.വി നാഗരത്ന പ്രത്യേക വിധിയെഴുതി.
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പാർലമെന്റിൽ നിയമനിർമ്മാണം ആകാമെന്നും കോടതി വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തിരിക്കേ എം.എം. മണി, യു.പി.യിലെ അസംഖാന് എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലേതുള്‍പ്പെടെ വിശാലമായ നിയമപ്രശ്നത്തിലാണ് സുപ്രീം കോടതി തീർപ്പ് കൽപിച്ചത് .ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബെഞ്ചിന്റെ വിധിയില്‍ പറയുന്നത്
ഭരണഘടനയുടെ അനുഛേദം 19 (2) ല്‍ പറയുന്ന നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്ത് അധിക നിയന്ത്രണം ഒരു പൗരന് മേലും ഏര്‍പ്പെടുത്തരുത്. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ ആകെ അഭിപ്രായമായി പരിഗണിക്കാനാകില്ല.മന്ത്രിയുടെ പ്രസ്താവനയുടെ ഉത്തരവാദിത്തം മന്ത്രിക്ക് മാത്രമാണ്.
പൗരന്റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.