ടൊയോട്ട ഫോര്‍ച്യൂണറിനെതിരെ സ്ഥാനം പിടിക്കുന്ന നിസാന്‍ എക്സ്-ട്രെയില്‍ 2023 മധ്യത്തോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. റെനോ-നിസാന്റെ ഇങഎഇ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള നാലാം തലമുറ മോഡലായിരിക്കും ഇത്. ലോ-വോളിയം കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് മോഡല്‍ ഇവിടെ കൊണ്ടുവരുന്നത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2022 ഒക്ടോബറില്‍ കഷ്കായ്, എക്സ്-ട്രെയില്‍, ജൂക്ക് എസ്യുവികള് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ നിസാന്‍ ഇ-പവര്‍ ഹൈബ്രിഡ് കാറായിരിക്കും പുതിയ എക്സ്-ട്രെയില്‍. ആഗോളതലത്തില്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 എല്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 1.5 എല്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും എസ്യുവിയില് ലഭ്യമാണ്.