മലയാളം ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയമായിരുന്ന ജയ ജയ ജയ ജയ ഹേ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദര്‍ശന രാജേന്ദ്രനെ ടൈറ്റില്‍ കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും തിയറ്ററുകളില്‍ ചുരുക്കം പ്രദര്‍ശനങ്ങള്‍ തുടരുന്നുണ്ട്. ഹിറ്റ് സിനിമകളിലെ നായകന്‍ ബേസില്‍ ജോസഫ് ആയിരുന്നു ജയ ജയ ജയ ജയ ഹേയിലെയും നായകന്‍. ഇപ്പോള്‍ പുറത്തുവിട്ട ‘പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ’ എന്നാരംഭിക്കുന്ന ഗാനം വയനാട്ടിലെ പാലിയര്‍ സമൂഹത്തിന്റെ ചൊല്‍പ്പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്നതാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. അങ്കിത് മേനോനോടൊപ്പം ഉന്മേഷ് പൂങ്കാവും ചേര്‍ന്നാണ് ആലാപനം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.