ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ആര്‍എക്‌സ്100 എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകന്‍. പുത്തന്‍ തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്്‌സ് സേവ്യര്‍ എന്ന യുവാവിന്റെ വേഷമാണ് ശ്രീനാഥ് ഭാസിക്ക്. റോണക്‌സ് സേവ്യര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മലയാളത്തിലെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 22ന് ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിക്കും.പൂര്‍ണമായി ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ആര്‍എക്‌സ്100 ഒരുങ്ങുന്നത്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിനുശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഘര്‍ഷങ്ങളും, ആത്മബന്ധങ്ങളും, കിടമത്സരങ്ങളും, ആക്ഷനും പ്രണയവും ചേര്‍ന്ന എന്റര്‍ടെയ്‌നറായിരിക്കും. കഥ, തിരക്കഥ, സംഭാഷണം – യതി ആന്റ് ബിജു ആര്‍. പിള്ള. ബി. കെ ഹരിനാരായണന്‍ ,നിധേഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.