ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സി പി എമ്മിലെ ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞതിൽ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി . സി പി എമ്മിൽ പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചതിന് ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. അതൊരു ചോദ്യത്തിനുള്ള മറുപടി മറുപടി മാത്രമെന്ന് കണക്കാക്കിയാൽ മതിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു . ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണമെന്നും ഗൗരവമുള്ള ആരോപണമാണിതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്കിയൊക്കെ വ്യാഖ്യാനങ്ങൾ മാത്രം.ജയരാജൻ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു സിപിഎമ്മിനോട് മൃദുസമീപനം ഇല്ല. പ്രതികരണം വിഷയാധിഷ്ടിതം എന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു ലീഗിലെ മറ്റ് നേതാക്കൾ രംഗത്തെത്തിയിരുന്നു
ഈ വിഷയത്തിൽ ലീഗിനുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
.ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാൽ അനീതിക്കെതിരെ മിണ്ടണമെന്നാണ് കെപിഎ മജീദ് പറഞ്ഞത്. പികെ ഫിറോസും സിപിഎമ്മിനെതിരെ ആരോപണവുമായി പോസ്റ്റിട്ടിരുന്നു .ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്.