മകളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ജവാനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു. സംഭവത്തിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയിലാണ് സംഭവം.
ബിഎസ്എഫ് ജവാനായ മെൽജി ഭായ് വഗേലയാണ് കൊല്ലപ്പെട്ടത് . വഗേലയുടെ മകളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 15കാരന്റെ വീട്ടിലെത്തിയ വഗേല പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. മോശമായി പ്രതികരിച്ചു. കൂടാതെ ബന്ധുക്കൾ അയാളെ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയിൽ മരിച്ചു അയാളുടെ ഭാര്യക്കും പരിക്കുപറ്റിയിട്ടുണ്ട് പെൺകുട്ടിയുടെ സ്കൂളിൽ പഠിക്കുന്ന 15 കാരൻ ആൺകുട്ടിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇത് ചോദ്യം ചെയ്യാനാണ് വഗേല പ്രതിയുടെ വീട്ടിലെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രതിഷേധിച്ചപ്പോൾ ആൺകുട്ടിയുടെ ബന്ധുക്കൾ മോശമായാണ് പ്രതികരിച്ചത്. ഇതേത്തുടർന്ന് വാക്കേറ്റവും തർക്കവും ഉണ്ടായി .