തൊണ്ണൂറ്റിയഞ്ചാമത് ഓസ്കര് അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് ഓസ്കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടംനേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാം ചരണ്‍. മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം എന്നും രാം ചരണ്‍ എഴുതിയിരിക്കുന്നു. ‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു.