റഷ്യന്‍ ക്രൂഡോയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവെന്ന പട്ടം തുടര്‍ച്ചയായ രണ്ടാം മാസവും സ്വന്തമാക്കി ഇന്ത്യ. നവംബറില്‍ റഷ്യയില്‍ നിന്നുള്ള മൊത്തം ക്രൂഡോയില്‍ വിതരണത്തിന്റെ 53 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ഡിസംബറില്‍ ഇന്ത്യയുടെ വിഹിതം 70 ശതമാനം കടന്നുവെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര ക്രൂഡോയില്‍ വില ബാരലിന് 74.29 ഡോളറാണ്; ബ്രെന്റ് ക്രൂഡിന് വില 79.04 ഡോളറും. ഇന്ത്യയാകട്ടെ റഷ്യയില്‍ നിന്ന് ബാരലിന് 60 ഡോളറിനുംതാഴെ ഡിസ്കൗണ്ട് നിരക്കിലാണ് ‘ഉറാല്‍സ് ക്രൂഡോയില്‍’ വാങ്ങുന്നത്. റഷ്യന്‍ എണ്ണയിനമായ ഉറാല്‍സിന് 60 ഡോളര്‍ മിനിമംവില നിശ്ചയിക്കണമെന്ന് ഓസ്ട്രേലിയ, ജി7 കൂട്ടായ്മ, യൂറോപ്യന്‍ യൂണിയന് എന്നിവ ആവശ്യപ്പെട്ടിരുന്നു. ബള്‍ഗേറിയയാണ് എട്ടുലക്ഷം ടണ്‍ റഷ്യന്‍ എണ്ണവാങ്ങി ഡിസംബറില്‍ രണ്ടാംസ്ഥാനത്തുള്ളത്. ചൈനയുടെ വാങ്ങല്‍ 1.40 ലക്ഷം ടണ്ണിലേക്ക് കുറഞ്ഞു. മൂന്നാംസ്ഥാനത്താണ് ചൈന. 1.40 ലക്ഷം ടണ്ണോളം ഇറക്കുമതിയുമായി ടര്‍ക്കി നാലാമതാണ്.