2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാലു വര്‍ഷത്തിലും ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് നടത്തും. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് എത്തുന്നത്.
ക്ലബ്ബ് ലോകകപ്പ് പല തവണ മാറ്റിവെയ്ക്കേണ്ട അവസ്ഥയുണ്ടായി. ആദ്യം കൊവിഡ് മൂലവും പിന്നീട് 2021ല്‍ കോപ്പ അമേരിക്കയും യൂറോയും നടത്താന്‍ വേണ്ടിയുമാണ് ലോക ക്ലബ്ബ് ഫുട്ബോള്‍ മേള മാറ്റിവെച്ചതെന്നും ഇന്‍ഫന്റീനോ കൂട്ടിച്ചേര്‍ത്തു
2026 ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ് ലോകകപ്പ് കൂടി നടത്താനാണ് നിലവിലെ തീരുമാനം . യു എസ എ , മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് മത്സരിക്കുക. അതേസമയം ഇത്തവണത്തെ ക്ലബ് ലോകകപ്പിന് വേദിയൊരുക്കുക മൊറോക്കോയാണ് .