മീനെണ്ണ ഗുളികയെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളെ കുറിച്ചറിയുന്നവര്‍ വളരെ കുറവാണ്. മീനെണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മീനെണ്ണ കഴിച്ചാല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. അധികവണ്ണമുള്ളവര്‍ക്ക് ഈ ഗുളികകള്‍ നല്ലതാണ്. ഇതില്‍ അടങ്ങിയ ഒമേഗ 3 ലെവല്‍ ഫാറ്റി ആസിഡ് ചീത്ത കൊളെസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കും. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ എണ്ണ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. കുട്ടികള്‍ക്ക് ദിവസവും ഒരു മത്സ്യ എണ്ണ ഗുളിക നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചില മാനസിക പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ഒമേഗ ഫാറ്റിന്റെ കുറവുണ്ടാകും. മീനെണ്ണ കഴിക്കുന്നത് ചില മാറ്റങ്ങളുണ്ടാക്കും. മീനെണ്ണ ഗുളിക കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല എന്ന് പറയപ്പെടുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ തുടങ്ങി പല തരത്തിലുള്ള ക്യാന്‍സറുകള്‍ തടയാന്‍ മത്സ്യ എണ്ണ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. പതിരോധശേഷി വര്‍ധിപ്പിക്കാന്‍ മത്സ്യ എണ്ണ ഗുളികകള്‍ ഉത്തമമാണ്. ജലദോഷം, ചുമ എന്നിവയ്ക്കെതിരെ പോരാടാന്‍ ഇത് സഹായിക്കുന്നു. ഇതുകൂടാതെ, പനി, ചര്‍മ്മപ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.