എറണാകുളം മരട് പൊളിച്ച ഫ്‌ളാറ്റുകളായ ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നിവരുടെ ഭൂമി തിരികെ കൊടുക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഫ്ലാറ്റ് നിർമ്മാതാക്കളുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നൽകാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിർദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിർദ്ദേശം.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. 2020 ജനുവരി 11,12 തിയതികളിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കണം എന്നാവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചിരുന്നു.