നവംബറിലും നേട്ടം കൊയ്ത് വാഹനവിപണി. മലിനീകരണനിയന്ത്രണ ചട്ടമായ ബി.എസ്-4ല്‍ നിന്ന് ബി.എസ്-6ലേക്ക് ചുവടുവച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പനയാണിത്. 2021 നവംബറിലേതിനേക്കാള്‍ 25.71 ശതമാനം വളര്‍ച്ചയുമായി 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം എല്ലാശ്രേണികളിലുമായി റോഡിലെത്തിയത്. 18.93 ലക്ഷം വാഹനങ്ങളായിരുന്നു 2021 നവംബറിലെ വില്പന. 2020 നവംബറിലെ 19.66 ലക്ഷം യൂണിറ്റുകളേക്കാള്‍ 21.05 ശതമാനവും 2019 നവംബറിലെ 23.44 ലക്ഷം യൂണിറ്റുകളേക്കാള്‍ 1.52 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ വില്പന. എല്ലാ വാഹനശ്രേണികളും കഴിഞ്ഞമാസം വില്പനനേട്ടം കുറിച്ചുവെന്ന നേട്ടവുമുണ്ട്.