വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്ന് പിന്മാറി മന്ത്രി ആന്റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ പരിപാടിയിൽ നിന്നാണ് മന്ത്രി പിന്മാറിയത്. തിരക്കറിയിച്ച് മന്ത്രിയുടെ ഓഫീസിൽ നിന്ന് ആശുപത്രി അധികൃതരെ വിളിച്ചിരുന്നു. എന്നാൽ ഇന്ന് കൊച്ചിയിൽ നിരവധി പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുമുണ്ട് . ആശുപത്രി അധികൃതർ മന്ത്രിക്ക് പകരം ചടങ്ങിലേക്ക് ബിഗ് ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി അറിയിച്ചു.
ലത്തീന്‍ സഭയുമായുള്ള പ്രശ്നങ്ങൾ നിലനിൽ ക്കുന്നത് കൊണ്ടാണ് മന്ത്രി സഭാ ഉടമസ്ഥതയിലുള്ള പരിപാടിയിൽ നിന്ന് പിന്മാറിയത്. ലൂർദ്ദ് ആശുപത്രിയിലെ പരിപാടി മന്ത്രിയോട് ഡേറ്റും ചോദിച്ചതിന് ശേഷം തീരുമാനിച്ചതാണ്. മന്ത്രിയുടെ ചിത്രം വച്ച് നോട്ടീസും അടിച്ചിരുന്നു. എന്നാൽ വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രി പരിപാടി ഒഴിവാക്കിയത്.