ഓഹരി വില്‍പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാന്‍ ഗൗതം അദാനി ഗ്രൂപ്പ്. ഊര്‍ജം മുതല്‍ സിമന്റ് വരെ നീളുന്ന വ്യവസായങ്ങളുടെ വലിയ വികസനം ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചിനെ രേഖാമൂലം അറിയിച്ചു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ആയിരിക്കും പുതിയ ഇക്വിറ്റി ഷെയറുകള്‍ വിപണിയിലിറക്കുന്നത്. കമ്പനി പ്രമോട്ടര്‍മാര്‍ക്ക് നിലവില്‍ 72.63% ഓഹരികളാണ് എഇഎല്ലില്‍ ഉള്ളത്. ബാക്കിയുള്ളതില്‍ 20% ഓഹരികള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും വിദേശ നിക്ഷേപകരുടെയും കൈവശമാണ്. എഇഎല്‍ ഓഹരികളുടെ മൂല്യം കഴിഞ്ഞവര്‍ഷം ഇരട്ടിയായിട്ടുണ്ട്. 4.46 ലക്ഷം കോടി രൂപയാണ് ഓഹരികളുടെ ആകെ മൂല്യം കണക്കാക്കുന്നത്.