കേരളത്തിൽ ശശി തരൂരിന്റെ പര്യടനം ശ്രദ്ധനേടുമ്പോൾ കൊച്ചിയിലും തരൂരിനെ പ്രധാന പ്രഭാഷകനാക്കി കോൺക്ലേവ് സംഘടിപ്പിച്ച് പ്രൊഫഷണൽ കോണ്‍ഗ്രസ് . നഗരത്തിൽ പരിപാടിയുടെ പോസ്റ്ററുകൾ പ്രചരിച്ചു തുടങ്ങി . പോസ്റ്ററിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും സ്ഥാനം. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ തരൂർ ആണ് .ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.രാവിലെ ഒൻപത് മുതൽ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി യുടെ സംഘാടകർ ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ്.