അഞ്ചാംപനി ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിലവിൽ അഞ്ചാപനിയുടെ വ്യാപനം കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാങ്ങളിൽ കൂടിയിട്ടുണ്ട്. കോവിഡ് വന്നതോടെ അഞ്ചാംപനിയുടെ വാക്‌സിൻ എടുക്കുന്നതിന്റെ എണ്ണം കുറഞ്ഞു. ഇതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു.
കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ രോഗം വർധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘം എത്തിയത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദേശിക്കുന്നതിലും കേന്ദ്ര സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും.