Screenshot 2026 11 25 19 34 22 825 com.android.chrome edit

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തിവന്നപ്പോൾ മരണം നടന്നത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് 36 മുതൽ 72 മണിക്കൂർ വരെ ഉള്ള സമയത്തിനിടയിലാണെന്ന് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന്‍റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയിൽ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കൽ കോളേജിന്‍റെ വാദം. 36 മണിക്കൂറിനു മുകളിൽ ശുചിമുറിയിൽ മൃതദേഹം ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമാകുന്നത്. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *