എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിലാണ് പ്രമേയം പാസ്സാക്കിയത്. സിൻഡിക്കേറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരമെന്നാണ് പ്രമേയം. അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് തടയുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും പ്രമേയത്തിൽ പറയുന്നു.
എസ്എഫ്ഐക്കെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം
