നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള പ്രണബ് മുഖര്‍ജിയുടെ താല്പര്യം തന്നെ അമ്പരപ്പിച്ചെന്ന സോണിയയുടെ പരാമര്‍ശത്തെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു.
നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്
