w 412h 232croprect 1x0x1278x719imgid 01m7048knbgdw1e17qrwcban80imgname fotojet 53 1794227064491

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാൽ 56കാരന്റെ കാൽ മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 26നാണ് രാത്രിയിൽ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ‌ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ എത്തിയത്. ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർത്ഥികളാണ് ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. അവരോട് വേദനയുള്ള കാര്യം പറഞ്ഞെങ്കിലും ചില വേദനസംഹാരികളും നൽകി ഡ്രിപ്പുമിട്ടതിന് ശേഷം അബ്ദുൽ ജബ്ബാറിനെ അവർ മടക്കി അയച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *