w 412h 232croprect 1x0x1278x719imgid 01m6v0zsnnevajr3wtqhhy8atkimgname fotojet 2026 11 07t182042.630 1794055857845

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയെന്നും ദീപ്കെ പറഞ്ഞു.`ജന്തർമന്തർ അറ്റ് കൊച്ചി’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പ്രകാശ് രാജും പങ്കെടുക്കാനെത്തി. പ്രസം​ഗത്തിൽ ദീപ്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു. നെഹ്‌റുവിനും ഗാന്ധിക്കും ഒപ്പം നിൽക്കാൻ മോദിക്ക് കഴിയില്ലെന്നും എത്ര വർഷം മോദി ഭരിച്ചാലും നെഹ്റുവിനേക്കാൾ വലുതാകില്ലെന്നും ദീപ്കെ പറഞ്ഞു. ട്രംപിന് മുന്നിൽ കീഴടങ്ങിയതും രാജ്യത്തെ വിറ്റതും മോദിയാണ്. എന്നിട്ടും പറയുന്നത് സിജെപിക്ക് വിദേശ സംഭാവന ലഭിക്കുന്നുവെന്നാണ്. താൻ ജയിലിൽ പോയത് ദേശീയ പതാക ഉയർത്തിയതിനാണ്. രാജ്യത്തിൻ്റെ ഓരോ കോണിൽ പോയാലും ദേശീയ പതാക കൈയിലേന്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *