മനുഷ്യമനസ്സിന്റെറെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്ന ചില അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി,ചില വിചിത്രമായ രോഗാവസ്ഥളെക്കുറിച്ചും പ്രതിപാദിക്കുന്നു.കുട്ടിക്കാലത്തെ കയ്പ്പേറിയ ആഘാതങ്ങള്‍,വ്യക്തികളുടെ ഭാവിജീവിതത്തെയും ദാമ്പത്യത്തെയും എങ്ങനെ തകര്‍ക്കുന്നു എന്നിവയെ ഈ ഡയറിക്കുറിപ്പിലൂടെ വിവരിക്കുകയാണ്,ലോകത്തിലെതന്നെ ഏക സൈക്കോപാര്ക്കിന്റെ സ്രഷ്ടാവായ എല്‍.ആര്.മധുജന്. കേവലം ജീവിതകഥകള്‍ എന്നതിലുപരി,ഇതില്‍ പറയുന്ന പല രോഗാവസ്ഥകളേയും ചികിത്സിച്ചുമാറ്റാവുന്നതാണ് എന്ന സന്ദേശംകൂടി ഈ പുസ്തകം നല്കുന്നു. മനസ്സിന്റെ നോവുകളെ തിരിച്ചറിയാനും,മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിന് അവബോധം നല്‍കാനും, ഈ കൃതി ഒരു വഴിവിളക്കാവുന്നു. ‘മനഃശാസ്ത്രജ്ഞന്റെ ഡയറി’. എല്‍.ആര് മധുജന്. പരിധി പബ്ളിക്കേഷന്‍സ്. വില 379 രൂപ.
മനഃശാസ്ത്രജ്ഞന്റെ ഡയറി
