6ജി യുഗത്തിനായി തയ്യാറെടുത്ത് ഇന്ത്യന്‍ ടെലികോം കമ്പനിയായ ജിയോ. 2030-ല്‍ ആഗോള മാനദണ്ഡങ്ങള്‍ അന്തിമമാകുന്നതോടെ 6ജി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കും. പ്രീ-6ജി സ്റ്റാക്കും ജിഗാ മിമോ റേഡിയോയും കമ്പനി ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ള 5ജി നെറ്റ്വര്‍ക്കുകളുടെ അഞ്ച് മടങ്ങ് വരെ ശേഷി 6ജി നെറ്റ്വര്‍ക്കുകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമാന്‍ഡുകളോട് വളരെ വേഗത്തില്‍ പ്രതികരിക്കുന്നതോടൊപ്പം, നെറ്റ്വര്‍ക്കുകള്‍ക്ക് ഒരേസമയം കൂടുതല്‍ ഡാറ്റയും ഉപയോക്താക്കളെയും കൈകാര്യം ചെയ്യാനും കഴിയും. ഡാറ്റാ വേഗതയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തത്സമയ എഐ, ഹോളോഗ്രാഫിക് വീഡിയോ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഈ മുന്നേറ്റങ്ങള്‍ പുതിയ സാധ്യതകള്‍ തുറന്നേക്കാം.
6ജി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും
