പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ
പ്രിയ വർഗീസിന്റെ കാര്യത്തിൽ പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ പറഞ്ഞു.
പാർട്ടിക്കാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ തിരുകി കയറ്റുകയാണ്. നിലവിലെ ചട്ടങ്ങളെ കാറ്റിൽ പറത്തി ഇങ്ങനെ ചെയ്യാൻ നാണമില്ലേ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ പിൻവാതിൽ നിയമനം ലഭിച്ചവർ രാജിവച്ചുപോകണമെന്ന് പറഞ്ഞ വി ഡി സതീശന്‍, മേയറുടെ കത്തിന്റെ കേസ് തേച്ചുമായ്ച്ചൂ കളയാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നുവെന്നും വിമര്‍ശിച്ചു