ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പ്രതിസന്ധി ഘട്ടങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ടതിനൊപ്പം രാജ്യത്തെ വിജയത്തിലേക്ക് നയിക്കാനായതിന്റെ അഭിമാനവും അവര്‍ പങ്കുവെച്ചു. ടീം നിലവില്‍ ശക്തമായ ഒരു അവസ്ഥയിലാണെന്നും, യുവതാരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായ സമയമാണിതെന്നും വ്യക്തമാക്കിയ ഹര്‍മന്‍പ്രീത്, സമാധാനത്തോടെയാണ് താന്‍ ക്യാപ്റ്റന്‍സി പദവി ഒഴിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍
