നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ പവര്‍ പാക്ക്ഡ് ട്രെയിലര്‍ റിലീസ് ചെയ്തു. ജയിലറിലെ വില്ലനായിരുന്ന വര്‍മന്‍ (വിനായകന്‍) കഥാപാത്രത്തിന്റെ പിന്നിലുള്ളവരെ തേടിയുള്ളതാണ് പ്രമേയമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. വിദ്യാ ബാലന്‍, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, ശിവരാജ് കുമാര്‍, എസ് ജെ സൂര്യ തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും ട്രെയിലറില്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍മന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സൂരാജ് വെഞ്ഞാറമൂടിനെ അവതരിപ്പിച്ചിരിക്കുന്നത്. ജയിലര്‍ ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടുമെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം.
