വാട്സ്ആപ്പില്‍ പുതിയ പേരന്റല്‍ കണ്‍ട്രോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികള്‍ ആരോടൊക്കെയാണ് ഇടപഴകുന്നത് എന്നറിയാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. കൗമാരക്കാരുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ, അവരെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയുന്നത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ ഇനി രക്ഷിതാക്കള്‍ക്കും നിയന്ത്രിക്കാം. ഇതിനായി കൗമാരക്കാരുടെ ഫോണിലെ വാട്സ്ആപ്പ് തുറക്കുക. സെറ്റിങ്സില്‍ പേരന്റല്‍ കണ്‍ട്രോളില്‍ പോയി കൗമാരക്കാരന്റെ ജന്മദിന തീയതി എന്റര്‍ ചെയ്ത് വയസ് സ്ഥിരീകരിക്കുക. തുടര്‍ന്ന് കണ്ടിന്യൂ അമര്‍ത്തുക. കുട്ടിയുടെ ഡിവൈസിലെ ക്യുആര്‍ കോഡ് രക്ഷിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുക. രക്ഷിതാവ് പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ച് 6 ഡിജിറ്റ് പിന്‍ ക്രിയേറ്റ് ചെയ്യാം. ഈ പിന്‍ ഉപയോഗിച്ച് കൗമാരക്കാരന്റെ വാട്സ്ആപ്പിലെ പ്രൈവസി സെറ്റിങ്സില്‍ മാറ്റംവരുത്താം.
പേരന്റല്‍ കണ്‍ട്രോള്‍സ് അവതരിപ്പിച്ച് മെറ്റ
