6 41

സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതില്‍ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെന്‍ഡര്‍ എന്ന് കോള്‍മയിര്‍ കൊള്ളുന്നവര്‍ക്ക് എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ മല്ലിക എത്തുമ്പോള്‍ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെന്‍ഡര്‍ തുറന്നുപറയാന്‍ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങള്‍ക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയില്‍ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരില്‍ ഇപ്പോള്‍ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെ കൂടുതല്‍ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പില്‍ തന്റെ കാലടികള്‍ ചേര്‍ത്തുവെച്ച് നടക്കുന്നു. ‘വിനയപൂര്‍വം വിജയരാജമല്ലിക’. വിജയരാജമല്ലിക. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 332 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *