വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ പ്രണയാര്‍ദ്ര ഗാനം ‘ഏന്‍തയ്യ സാമി…’ പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് ‘രണബാലി’യുടെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാര്‍ത്തിക്കും ചേര്‍ന്നാണ്. ഹിന്ദിയില്‍ ശ്വേത മോഹനും ജാവേദ് അലിയും ചേര്‍ന്നാണ്.
‘രണബാലി’യിലെ പ്രണയാര്‍ദ്ര ഗാനം ‘ഏന്‍തയ്യ സാമി…’
