പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റ് സിഎന്‍ജി എഎംടി വേരിയന്റിന് 7.92 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബലേനോ സിഎന്‍ജി എഎംടി വേരിയന്റിന് 8.32 ലക്ഷം രൂപയും ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റിന് 8.53 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 69 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ബലേനോ സിഎന്‍ജിയിലുള്ളത്. വിഎക്സ്ഐ, വിഎക്സ്ഐ (ഒ), ഇസഡ്എക്സ്ഐ വേരിയന്റുകളില്‍ മാത്രമാണ് സ്വിഫ്റ്റ് സിഎന്‍ജി എഎംടി ലഭ്യമാകുക. 68.74 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ മോട്ടോര്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. വിഎക്സ്ഐ, ഇസഡ്എക്സ്ഐ ട്രിമ്മുകളിലാണ് ഡിസൈര്‍ സിഎന്‍ജി എഎംടി വിണിയില്‍ ലഭ്യമാകുക. 68.7 ബിഎച്ച്പി കരുത്തും 101 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
