6 20

കഥകളിലെ വൈചിത്ര്യവും വ്യത്യസ്തതയുംകൊണ്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാമായണം. ശ്രീരാമകഥകളെ കേള്‍ക്കുന്നതില്‍ ശ്രോതാക്കള്‍ക്ക് അധികമായ ആനന്ദമുണ്ടാകുന്നതുകൊണ്ടാവണം ഈ രാമായണത്തിന് ആനന്ദരാമായണം എന്ന പേരു ലഭിച്ചത്. സാധാരണ രാമായണങ്ങളില്‍ ആറു കാണ്ഡങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഒമ്പതു കാണ്ഡങ്ങളുണ്ട്. അവയെ മുമ്മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. അതില്‍ സാരകാണ്ഡം, യാത്രാകാണ്ഡം, യാഗകാണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഒന്നാമത്തെ ഖണ്ഡമാണ് ഈ പുസ്തകം. ‘ആനന്ദരാമായണം’. പരിഭാഷ – കെ.വി.എം. മാതൃഭൂമി. വില 361 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *