മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, 4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 37,700 കോടി രൂപ) ബൃഹത്തായ ഐപിഒയുടെ അവസാന ഘട്ടങ്ങളില്‍. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ, അതായത് നവരാത്രി അല്ലെങ്കില്‍ ദീപാവലി ഉത്സവകാലത്തോട് അനുബന്ധിച്ച് ഈ ഐപിഒ വിപണിയിലെത്തിയേക്കും. ഒക്ടോബര്‍ 11-ന് ആരംഭിച്ച് 20-ന് വിജയദശമിയോടെ അവസാനിക്കുന്ന നവരാത്രി ഉത്സവകാലത്ത് ഐപിഒ ആരംഭിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടെ തന്നെ ഇതിന്റെ നിക്ഷേപക റോഡ്‌ഷോകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 2.9 ശതമാനത്തിന് തുല്യമായ 27 കോടി പുതിയ ഓഹരികളാണ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്നത്.
