എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചു. വിവിധ കാലാവധിയിലുള്ള വായ്പകളുടെ പലിശനിരക്കില്‍ പത്തുമുതല്‍ പതിനഞ്ച് ബേസിക് പോയന്റ് വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇടപാടുകാരുടെ വായ്പാചെലവ് വീണ്ടും വര്‍ധിക്കും. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ കാലാവധിയുള്ള എംസിഎല്‍ആര്‍ 7.60 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ഉയര്‍ന്നു. ആറുമാസം, ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 7.90 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.35 ശതമാനമായും വര്‍ധിച്ചു. 8.25 ശതമാനത്തില്‍ നിന്നാണ് വര്‍ധിപ്പിച്ചത്.
വായ്പാനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ
