സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,950 രൂപയും പവന്‍ വില 1,19,600 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ ഈ മുന്നേറ്റം തുടരുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 5,960 രൂപയുടെ വര്‍ധനയാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 12,285 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,565 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 6,165 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. കേരള വിപണിയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ്.
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു
