പുത്തന്‍ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ‘ഹലോ ഡിയര്‍’ സിനിമയുടെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം നടന്‍കൂടിയായ ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ഇരുപതാമത്തെ ചിത്രം ആണിത്. പൂര്‍ണ്ണമായും റൊമാന്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രം ഒരുക്കുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും യൂത്തിന്റെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമ ആയിരിക്കും ഹെലോ ഡിയര്‍. സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോവിന്ദ് വസന്ത.
