പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു.ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ‘നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക’ എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു. ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കുമെന്നും പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു
