പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന. അതിനിടെ ബിഇ.07 എന്ന പേരിലുള്ള പുതിയ മോഡല്‍ ഇലക്ട്രിക് എസ് യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. എക്സ്ഇവി 9എസ്, എക്സ്ഇവി 9ഇ എന്നി മോഡലുകളിലുള്ള ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ഇതിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരനായുള്ള പ്രത്യേക സ്‌ക്രീന്‍ ആണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന ഈ എസ് യുവിയില്‍ എല്‍ഇഡി ഹെഡ് ലാമ്പുകളും ഡിആര്‍എല്ലുകളും ഫ്ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളും വലിയ അലോയ് വീലുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ റിയര്‍ വിന്‍ഡ്ഷീല്‍ഡും ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്റ്റോപ്പ് ലാമ്പുമാണ് മറ്റു പ്രത്യേകതകള്‍. ബിഇ 6 മോഡലിന് സമാനമായി പ്രൊഡക്ഷന്‍ റെഡി വേര്‍ഷനായ ബിഇ.07ന് സ്ലീക്ക് എല്‍ഇഡി സജ്ജീകരണം ലഭിച്ചേക്കാം. ഇതില്‍ 59 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ ഓപ്ഷനുകള്‍ ഉണ്ടായേക്കാം.
മഹീന്ദ്രയുടെ പുതിയ മോഡല്‍ ഇലക്ട്രിക് എസ്യുവി
