5 17

ദിവസവും തക്കാളി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് പഠനം. ദിവസവും പച്ച തക്കാളി കഴിച്ചവരില്‍, നിയന്ത്രണ വിഭാഗത്തെ അപേക്ഷിച്ച് ഹെപ്പാറ്റിക് സ്റ്റീറ്റോസിസില്‍ (കരള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) കൂടുതല്‍ കുറവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ ഭക്ഷണക്രമത്തിലെ വിഭവമായ തക്കാളി, കരള്‍ സ്റ്റീറ്റോസിസിനെ (കരള്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ) എങ്ങനെ കുറയ്ക്കുമെന്ന് ഗവേഷകര്‍ പരിശോധിച്ചു. 79 മുതിര്‍ന്നവരെയാണ് ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഒരു ഗ്രൂപ്പ് തക്കാളി അടങ്ങിയിട്ടില്ലാത്ത ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടര്‍ന്നു. മറ്റേ ഗ്രൂപ്പ് ദിവസവും 200 ഗ്രാം പച്ച തക്കാളിയും 50 ഗ്രാം തക്കാളി സോസും കഴിച്ചു. ശരീരഘടന, ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്, കരളിന്റെ കാഠിന്യം, കൊളസ്‌ട്രോള്‍ അളവ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യ സൂചകങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി. ശരീരഭാരം, മൊത്തത്തിലുള്ള കൊഴുപ്പ്, വയറിലെ കൊഴുപ്പ് എന്നിവയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ, തക്കാളി കഴിക്കുന്നത് കരള്‍-കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് കണ്ടെത്തി. ആന്റിഓക്സിഡന്റായ ലൈക്കോപീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി, കരള്‍ കലകളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും തക്കാളി കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് (ഫാറ്റി ലിവര്‍) കുറയ്ക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *