മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, ചാക്കോച്ചന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഹെയ്ല്‍ മേരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു.
