പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ അറൈവ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിന് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സിംപിള്‍ വണ്ണിന് ശേഷം ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള പുതിയ ചുവടുവയ്പാണ് പുതിയ സ്‌കൂട്ടര്‍ എന്ന് കമ്പനി അറിയിച്ചു.സിംപിള്‍ എനര്‍ജിയുടെ നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും അറൈവ്. നിലവില്‍ സിംപിള്‍ വണും ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന സിംപിള്‍ അള്‍ട്രയും വിപണിയില്‍ ഉണ്ട്. താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കൂട്ടര്‍.
