കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിജു മേനോന്‍ നായകനാകുന്ന ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ ആദ്യ ഗാനം റിലീസായി. സിദ്ധ് ശ്രീറാമും സെബാ ടോമിയുമാണ് ‘ചുരുള്‍ മുടി ചുരുളോ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുഹൈല്‍ കോയ ആണ് ഗാനരചന. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ച രസകരമായ ഈ ഫാമിലി ഡ്രാമ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ ആദ്യ ഗാനം
