2 7

മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് വീണ്ടും കുരുക്ക്. പകര്‍പ്പവകാശമുള്ള സിനിമകള്‍, ഒടിടി ഉള്ളടക്കങ്ങള്‍, മറ്റ് ഓഡിയോ-വിഷ്വല്‍ മെറ്റീരിയലുകള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ 15 ദിവസത്തിനകം നടപടിയെടുക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ ടെലഗ്രാമിന് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്‌ഫോമുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര നടപടി. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്ന ചാനലുകള്‍, ഗ്രൂപ്പുകള്‍, ബോട്ടുകള്‍, അക്കൗണ്ടുകള്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കാനും ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസിന്മേല്‍ നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് ടെലഗ്രാം 15 ദിവസത്തിനകം സമര്‍പ്പിക്കണം. പകര്‍പ്പവകാശമുള്ള ഉള്ളടക്കം ഉള്‍ക്കൊള്ളുന്ന 3,000-ല്‍ അധികം ടെലഗ്രാം ചാനലുകള്‍ക്കെതിരെ നേരത്തെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *