w 412h 232croprect 1x0x1278x719imgid 01kwk4ygcha1b3nw9k1kg8c0e6imgname ramesh chennithala 1 1783054156176

ഓപ്പറേഷൻ തൂഫാന്റെ പേരിൽ കൊച്ചിയിൽ നടന്ന യോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചു. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്ക്കെതിരെ പോരാടാൻ ജനങ്ങൾക്ക് ധൈര്യം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *