ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏകപക്ഷീയമായി ചർച്ച നടത്തുകയാണ്. തനിക്ക് ലഭിച്ച പുരസ്കാരം ഗുരുവിനു സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
