അര്ജുന് സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ 25 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ കാണാം. ഫാമിലി എന്റര്‍ടൈനറായി എത്തിയ ചിത്രത്തില്‍ പ്രീതി മുകുന്ദന്, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകള്‍ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്റൂര് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 71 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 57 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വെറും 18 കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. അര്ജുന് ചിദംബരം, ദിലീപന്, ബാല ഹസന്, ജോണ്‍ കോക്കന്, രമേശ് നാരായണന്, പവന്, വിവേക് പ്രസന്ന, വിനോദ് സാഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
