ഗൂഗിളിന്റെ ജെമിനി സേവനത്തില്‍ തകരാര്‍. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ജെമിനി ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ജെമിനിയില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അഞ്ച് മണി ആയപ്പോഴേക്കും കൂടുതല്‍ പേര്‍ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പുതിയ ജെമിനി ഒംനി എന്ന മള്‍ട്ടി മോഡല്‍ എഐ അവതരിപ്പിച്ചതിന് ശേഷം ആദ്യമായുണ്ടായ പ്രശ്നമാണിത്. ഇതുമായി ബന്ധപ്പെട്ട് ജെമിനി ഔദ്യോഗികമായ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിന്റെ കാരണം വ്യക്തമല്ല.
