2 13

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ജൂണ്‍ 25-ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ ആര്യ ആണ് നായകന്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. വന്‍ വിജയമായി മാറിയ ‘മാര്‍ക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായ ബി അജനീഷ് ലോക്‌നാഥ് ആദ്യമായി മലയാളത്തിലെത്തുന്നു. ഇന്ദ്രന്‍സ്, മുരളി ഗോപി, ‘പുഷ്പ’ ഫെയിം സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളുമുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *