ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 5,36,784 യൂണിറ്റുകള്‍ വിറ്റ് 9.77 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളായി ടിവിഎസ് മോട്ടോര്‍ കമ്പനിയും റോയല്‍ എന്‍ഫീല്‍ഡും മാറി. 2026 മെയ് മാസത്തില്‍ 24.34 ശതമാനം വളര്‍ച്ചയോടെ 3,84,565 യൂണിറ്റുകള്‍ വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡ് 24.13 ശതമാനം വളര്‍ച്ചയുമായി ടിവിഎസിന് തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ വര്‍ഷം 75,820 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ഇത്തവണ 94,115 യൂണിറ്റുകളിലേക്ക് ഉയരാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടാമതുള്ള ഹോണ്ട 10.15 ശതമാനം വളര്‍ച്ചയോടെ 4,59,611 യൂണിറ്റുകള്‍ വിറ്റഴിച്ചു. ബജാജ് 9.46 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, സുസുക്കി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയായ 1,10,028 യൂണിറ്റുകള്‍ കൈവരിച്ചുവെങ്കിലും വളര്‍ച്ചാ നിരക്ക് 2.09 ശതമാനമായിരുന്നു.
