3 32

ഗൂഗിളിന്റെ എ.ഐ ടൂളായ നോട്ട്ബുക്ക്എല്‍എമ്മിനോട് മത്സരിക്കാന്‍ സ്‌പോട്ടിഫൈയും ആമസോണും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വികസിപ്പിക്കുന്നു. ഡോക്യുമെന്റുകളും ലേഖനങ്ങളും അടിസ്ഥാനമാക്കി പോഡ്കാസ്റ്റ് രൂപത്തിലുള്ള സംഗ്രഹങ്ങളും ഓഡിയോ ചര്‍ച്ചകളും തയ്യാറാക്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ എ.ഐ ഫീച്ചറുകള്‍. ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ വച്ച് രണ്ട് എ.ഐ ഹോസ്റ്റുകള്‍ തമ്മില്‍ സംസാരിക്കുന്ന പോഡ്കാസ്റ്റ് ഉണ്ടാക്കാന്‍ നോട്ട്ബുക്ക്എല്‍എമ്മിന് കഴിയും. കൃത്രിമ ശബ്ദങ്ങള്‍ ഉപയോഗിച്ച് എഴുതപ്പെട്ട ഉള്ളടക്കങ്ങളെ ഓഡിയോ ചര്‍ച്ചകളാക്കി മാറ്റാന്‍ കഴിയുന്ന എ.ഐ ഫീച്ചറുകള്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ പരീക്ഷിച്ച് വരികയാണ്. അതേസമയം ആമസോണും തങ്ങളുടെ അലക്‌സ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മീഡിയ സേവനങ്ങള്‍ എന്നിവയിലുടനീളം ജനറേറ്റീവ് എ.ഐ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു വരികയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *