വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജൂലായ് 3ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. വീരയുടെയും കാര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍. കഥാപാത്രത്തിനുവേണ്ടി ഐശ്വര്യ ലക്ഷ്മി ഗുസ്തി പഠിച്ചിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് മറ്റു താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ഇടവേളയ്ക്കുശേഷം ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ആണിത്.
‘ഗാട്ട കുസ്തി 2’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
